ഒത്തിരി ഒത്തിരി

ഒത്തിരി ഒത്തിരി ഇഷ്ടം തോന്നീട്ടൊന്നും മിണ്ടാനില്ലേ
തമ്മിൽത്തമ്മിൽ ചോദിക്കുന്നൂ കണ്ണിണകൾ
വയലോരത്തേക്കുറിനോട്ടക്കാരി
കളവാണി തത്തേ മംഗല്യത്തിന് നേരം കുറിച്ച് താ
അനുദിനം ഇരുകരളുകൾ കനവൂയലിലാടുന്നൂ.......
ചിരിയിലും ഇളമിഴിയിലും നറുപൊന്നൊളി പൂക്കുന്നൂ.....

ഒത്തിരി ഒത്തിരി ഇഷ്ടം തോന്നീട്ടൊന്നും മിണ്ടാനില്ലേ
തമ്മിൽത്തമ്മിൽ ചോദിക്കുന്നൂ കണ്ണിണകൾ

രണ്ടാളും തമ്മിൽ കാണാതോരോ തീരത്താകിലും
മോഹത്തിൻ തേരിലൊന്നായ് നാട് ചുറ്റി
നാളത്തെ നാളിൽ കെട്ടും പൂക്കാലം കൊണ്ടാടുവാൻ
തൂവെണ്ണക്കല്ലാലെന്റെ വീടൊരുയ്ക്കീ
കുറിമാനം നല്കാൻ പോയ തെന്നൽ
ഒളികണ്ണാലെല്ലാം കണ്ടുപാടീ......
കഥയറിയുമ്പോൾ നാട്ടിൽ കൗതുകം
അനുദിനം ഇരുകരളുകൾ കനവൂയലിലാടുന്നൂ......
ചിരിയിലും ഇളമിഴിയിലും നറുപൊന്നൊളി പൂക്കുന്നൂ.....

ഒത്തിരി ഒത്തിരി ഇഷ്ടം തോന്നീട്ടൊന്നും മിണ്ടാനില്ലേ
തമ്മിൽത്തമ്മിൽ ചോദിക്കുന്നൂ കണ്ണിണകൾ.........

ഒന്നൊന്നും മിണ്ടീലെന്നേ കണ്ടാൽ തോന്നൂ എങ്കിലും
ചൊല്ലാതെയെല്ലാം ചൊല്ലി തീർന്നിരുന്നൂ
നേരത്തിൻ വേഗം പോരന്നാരിടില്ലാതെയാ
ഉള്ളങ്ങൾ വീണ്ടും വീണ്ടും ഓതി നിന്നൂ
ഇടനെഞ്ചിൽ സ്നേഹം കുന്നുകൂട്ടീ....
മിഴിയെത്താ കോണിൽ നോക്കി നില്ക്കേ
അകലെയൊരുങ്ങീ വേളീ മണ്ഡപം.....
അനുദിനം ഇരുകരളുകൾ കനവൂയലിലാടുന്നൂ.....
ചിരിയിലും ഇളമിഴിയിലും നറുപൊന്നൊളി പൂക്കുന്നൂ........(പല്ലവി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Othiri othiri

Additional Info

Year: 
2012

അനുബന്ധവർത്തമാനം