രാപ്പാടികൾ
രാപ്പാടികൾ മൂളുന്നിതാ വേർപാടിനീണം
മായുന്നുവോ തേങ്ങുമീ സായന്തനം
രാപ്പാടികൾ മൂളുന്നിതാ വേർപാടിനീണം
മായുന്നുവോ തേങ്ങുമീ സായന്തനം
കാറ്റാടി തൻ മൺവീണകൾ മൂകം വിതുമ്പീ
വാർതിങ്കളെ രാവിതിൽ നീയേകനായ്
ഇന്നോർമ്മയിൽ വിങ്ങുന്നിതാ പൊയ്പോയ കാലം
ബന്ധങ്ങളാൽ ബന്ധനം സ്നേഹാതുരം
നീരാഴിയിൽ നീങ്ങീടുമാ രാധേയനെ പോൽ
തേങ്ങുന്നിതാ മൂകമായ് ഈ ജീവിതം
നമ്മളൊരു പൂപ്പാതയിൽ പുഞ്ചിരിയും ആ കൊഞ്ചലായ്
നീങ്ങിടും നാൾ വെറുമൊരു കടങ്കഥയായ്
രാപ്പാടികൾ മൂളുന്നിതാ വേർപാടിനീണം
മായുന്നുവോ തേങ്ങുമീ സായന്തനം
വേനൽമൃഗം പായുന്നൊരീ തീക്കാടിനുള്ളിൽ
സ്വന്തം സുഖം കേഴുമീ കാരാഗൃഹം
തേർതട്ടിനായ് വീഴുന്നിതാ നീയെന്ന പാർത്ഥൻ
താങ്ങീടുവാൻ ഇല്ല നിൻ തേരാളിയും
സ്വപ്നമൊരു നീർപ്പോളയായ്
ബന്ധമൊരു പാഴ്‌ച്ചില്ലയായ്
പിൻനിലാവേ വെറുമൊരു നിഴലായ് നീ
രാപ്പാടികൾ മൂളുന്നിതാ വേർപാടിനീണം
മായുന്നുവോ തേങ്ങുമീ സായന്തനം
കാറ്റാടി തൻ മൺവീണകൾ മൂകം വിതുമ്പീ
വാർതിങ്കളെ രാവിതിൽ നീയേകനായ്