ചെങ്കുറുഞ്ഞിപ്പെണ്ണേ (F)

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ
മുത്തിമനക്കാവിലെൻ താലികെട്ട്
കുന്നിമണി ചാന്തണി പൊട്ടും തൊട്ട്
കല്ലുവളേം മോതിരോം മാലേമിട്ട്
തെങ്കുറിശ്ശിപ്പട്ടുടുത്ത് എത്തും ഞാനാ താഴേക്കാവിൽ........

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ
മുത്തിമനക്കാവിലെൻ താലികെട്ട്

മാണിക്യകൊട്ടാരത്തിൽ സ്വപ്നം പെയ്യും ആരാമത്തിൽ
നിന്നെ തേടും പെൺകിളിയല്ലേ ഞാനും
കാമന്റെ കൈത്താളത്തിൽ മോഹം മീട്ടും ശ്രീരാഗത്തിൽ
ആടിപ്പാടും പൊന്മയിലല്ലേ നീയും
കിഴക്കിനി പടിക്കലെത്തിടും നല്ലൊരു നാളും
പൊഴിയുമാ കദനമൊക്കെയും ഒന്നാകും നമ്മൾ
തുടിച്ച് തുമ്പികൾ പറന്നുയരുമാ കാലം വന്നാലോ
മനസ്സിനുള്ളിലെ മണിക്കിളിക്കന്ന് ചന്ദനച്ചിന്താട്ടം

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ
മുത്തിമനക്കാവിലെൻ താലികെട്ട്

ചാരെയെൻ പൂക്കാലങ്ങൾ കൂടെ വരും പൂത്താലങ്ങൾ
സുഖമൊരു തേൻ കനിയല്ലോ മുന്നിൽ
ജീവിതപ്പൊന്നൂഞ്ഞാലിൽ മാനംമുട്ടെ ആടാനിന്നും
കൊതിയ്ക്കുകയാണൊരു പെണ്ണിൻ മനം
ഒഴുക്കിതിൽ ഒഴുകിയെത്തുമെൻ പൂന്തോണി വീണ്ടും
കരിമുകിലൊതുക്കിയെത്തിടും മാനോടും തിങ്കൾ
ഒഴുക്കൊതുങ്ങി നിൻ  മിഴിമുനത്തുമ്പിൽ മിന്നിടും കുഞ്ഞോളം
തിരയടങ്ങുമാ പുലരിയിലെന്റെ നിശ്ചയതാംബൂലം......(പല്ലവി)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenkurinjippenne

Additional Info

Year: 
1999

അനുബന്ധവർത്തമാനം