മൂവർണ്ണക്കൊടി

മൂവർണ്ണക്കൊടി പാറുകയായ്
ജനകോടികളുടെ പ്രാണനിൽ
ഗംഗായമുനകൾ പാടുകയായ്
വന്ദേമാതരഗീതികൾ
മണ്ണും മനസ്സും സംഗമിക്കും
നെഞ്ചിൽ സൂര്യൻ വന്നുദിക്കും
നിതാന്ത ഭാസുര ഭാരതം
നിതാന്ത ഭാസുര ഭാരതം

മൂവർണ്ണക്കൊടി പാറുകയായ്
ജനകോടികളുടെ പ്രാണനിൽ
ഗംഗായമുനകൾ പാടുകയായ്
വന്ദേമാതരഗീതികൾ

കാടും മേടും പുഴയും ഭാരതനാടിൻ ജീവനാഡികൾ
കാറ്റിൽ പോലും നിറയും ഗാന്ധിജി
പാടിയുണർത്തിയ ഗീതികൾ
യുഗാന്തരങ്ങൾ കഴിഞ്ഞാലും
കേൾക്കാം ആ രണഗാഥകൾ..... (2)
അതാണ്‌ മനസ്സിൻ ശാന്തി പഥം
ഞങ്ങളിതാ അണിയണിയായി
അണയാം വർണ്ണ പതാകയുമായ്

മൂവർണ്ണക്കൊടി പാറുകയായ്
ജനകോടികളുടെ പ്രാണനിൽ
ഗംഗായമുനകൾ പാടുകയായ്
വന്ദേമാതരഗീതികൾ

രാവും പകലും അലയും മാമല
മേലേ നാടിന് കാവലായ്
ജീവൻ പോലും തുടരെ കോടികൾ
ഏകും നമ്മുടെ നാടിനായ്
വൃഥാ വിളിക്കുവല്ലല്ലോ
ഭാരതമാകെ എന്ന് നാം.... (2)
അതാണ്‌ നമ്മുടെ മാതൃമുഖം.. (2)
ഞങ്ങളിതാ ഒരു മനമായ്‌
പറയാം ഭാരത മാതാ ജയ്......(പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moovarnnakkodi

Additional Info

Year: 
1999

അനുബന്ധവർത്തമാനം