മേലെ മാണിക്യ
മേലേ.. മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ
മേലേ.. മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ
കുളിരല ഇളകീ ..ഒഴുകിവരികയോ
കുളിരല ഇളകീ...ഒഴുകിവരികയോ
കളമാടി.. നിറവായി.. നിറമഞ്ചായി
കളമാടി.. നിറവായി ..നിറമഞ്ചായി
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ
ചേലുള്ള ചേകവർ അങ്കത്തിൽ ചിങ്കങ്ങൾ
നാടിനായ് നേടിയില്ലേ കോടിവീര്യം (2)
ചോടു പിണങ്ങാതെ സന്തതി സൗഭാഗ്യം
വീണയിൽ വാർന്നത് ജീവമന്ത്രം
തായാട്ടു കുട്ടനെ താരാട്ടണ്ടേ
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ
അങ്കം പിടിച്ചാലേ ചേകവനാവുള്ളൂ..
പത്തി വിടർത്താലേ സർപ്പമാവൂ (2)
അങ്കത്തട്ടേറേണ്ടതന്യനു വേണ്ടി
താനാദ്യമായ് കൈവന്ന ഭാഗ്യമല്ലേ
ചേകോനു വാളും മേൽ ചോറും കൂറും
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ
കുളിരല ഇളകീ.. ഒഴുകിവരികയോ
കളമാടി.. നിറവായി.. നിറമഞ്ചായി
കളമാടി.. നിറവായി... നിറമഞ്ചായി
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ