പതിനാറു വയസ്സു കഴിഞ്ഞാല്‍ (F)

പതിനാറു വയസ്സു കഴിഞ്ഞാല്‍
പുളകങ്ങള്‍ പൂത്തു വിരിഞ്ഞാല്‍
പതിവായ് പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും - ഒരു
മധുരസ്വപ്നം കാണും 
(പതിനാറു... )

സ്വപ്നത്തില്‍ മാനത്തുന്നൊരു
പുഷ്പവിമാനമിറങ്ങും
ഓമനപ്പൂവുകള്‍ ചൂടി ഗോപികമാരെത്തേടി
പൊന്നോടക്കുഴല്‍ നാദവുമായൊരു
പൂവമ്പനൊരുങ്ങിവരും (2) - ഒരു
പൂവമ്പനൊരുങ്ങിവരും
(പതിനാറു...)

സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ
കല്പടവിങ്കലിരിക്കും
ഓമനമുരളികയൂതും ഗോപികളോടിക്കൂ‍ടും
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും - അവന്‍ 
കല്യാണമാലയിടും - മാലയിടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinaaru vayassu kazhinjaal (F)

Additional Info

Year: 
1965

അനുബന്ധവർത്തമാനം