പതിനാറു വയസ്സു കഴിഞ്ഞാൽ (D)

പതിനാറു വയസ്സു കഴിഞ്ഞാല്‍ 
പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍
പതിവായി പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും - ഒരു
മധുരസ്വപ്നം കാണും
(പതിനാറു... )

സ്വപ്നത്തിൻ മാനത്തുന്നൊരു
പുഷ്പവിമാനമിറങ്ങും (2)
ഓമനപ്പൂവുകള്‍ ചൂടി 
ഗോപികമാരെത്തേടി (2)
പൊന്നോടക്കുഴല്‍ നാദവുമായൊരു
പൂവമ്പനൊരുങ്ങിവരും (2) - ഒരു
പൂവമ്പനൊരുങ്ങിവരും
(പതിനാറു... )

സ്വപ്നത്തിൻ പനിനീര്‍പ്പുഴയുടെ
കല്പടവിങ്കലിരിക്കും (2)
ഓമനമുരളികയൂതും ഗോപികളോടിക്കൂ‍ടും(2)
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും (2) - അവന്‍ 
കല്യാണമാലയിടും..  മാലയിടും

പതിനാറു വയസ്സു കഴിഞ്ഞാല്‍ 
പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍
പതിവായി പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും - ഒരു
മധുരസ്വപ്നം കാണും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinaaru vayassu kazhinjaal (D)

Additional Info

അനുബന്ധവർത്തമാനം