വീടായാൽ വിളക്കു വേണം

വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം 
വിളക്കിന്നു തിരിവേണം 
വിളക്കിന്നു തിരിവേണം 
വാതിൽക്കൽ കൊളുത്തിവയ്ക്കാൻ 
വളകിലുങ്ങണ കൈവേണം...വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം

ചുറ്റും കുളം വേണം 
ചെന്താമര വേണം 
സ്വപ്നം കണ്ടുറങ്ങുവാൻ 
കൂട്ടുവേണം (ചുറ്റും.. )
സ്വപ്നം കണ്ടുറങ്ങുവാൻ 
കൂട്ടുവേണം ...വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം 

കാർകൂന്തൽ കെട്ടാതെ
കുളിച്ചീറൻ മാറാതെ 
കാലത്തെയുണർത്തുവാൻ 
തോഴി വേണം 
കാലത്തെയുണർത്തുവാൻ 
തോഴി വേണം..വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം

മോതിരക്കൈ നീട്ടി 
മോഹത്തിൻ മധുരങ്ങൾ 
ചോദിച്ചു മേടിക്കാൻ ആളു വേണം 
ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം 

മുത്തണിയരമണി കിലുകിലെ 
കിലുങ്ങേണം 
മുറ്റത്തു കൊച്ചുകാൽ പൂവിടേണം 
മുറ്റത്തു കൊച്ചുകാൽ പൂവിടേണം 

വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം 
വിളക്കിന്നു തിരിവേണം 
വിളക്കിന്നു തിരിവേണം 
വാതിൽക്കൽ കൊളുത്തിവയ്ക്കാൻ 
വളകിലുങ്ങണ കൈവേണം...വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veedaayaal vilakku venam

Additional Info

അനുബന്ധവർത്തമാനം