സമുറായി

സമുറായി താരസൂര്യനിവൻ
വരവായി നടന മേഘരൂപൻ.....
ഒരു രാഗമായ് സ്വരഭാവമായ് -
വന്ന നല്ല സ്വന്തക്കാരൻ......
ഒരു മിത്രമായി മഴവില്ല് തീർത്തു-
വന്ന ഇന്ദ്രജാലക്കാരൻ......
ഈ മണ്ണിനും വിണ്ണിനും നാടിനും വീടിനും
ജനപ്രിയ നായകൻ......

സമുറായി താരസൂര്യനിവൻ
വരവായി നടന മേഘരൂപൻ.....

തിരയുടെ വെള്ളിത്തിരയുടെ പുതുചലനം
കഥയുടെ തിരക്കഥയുടെ തിരക്കഥനം
സമുറായി........സമുറായി
അറിവിന്റെ തിരിച്ചറിവിന്റെ കളമൊരുക്കം
പകിട്ടിന്റെ വർണ്ണപ്പകിട്ടിന്റെ തങ്കത്തിളക്കം
സമുറായി.......സമുറായി
നവ നവരസമുണരുന്നോരങ്ങ്....
തനി തനി രസരസമൊഴികൾ
വഴി തുടരാം ഇനി ഒരു യാത്ര
നീ എഴുതും പുതു ചരിത്രം
ജനനായകന്റെ കരഘോഷമോടെ
തുടിതാളമോടെ നിറ വര വരവേൽക്കാം....

സമുറായി താരസൂര്യനിവൻ
വരവായി നടന മേഘരൂപൻ....

കലയുടെ നടകലയുടെ വരനിലയം
ചലച്ചിത്രമതിൻ പദങ്ങളിൽ മുഖചിത്രം
സമുറായി..........സമുറായി
മനസ്സിന്റെ യുവമനസ്സിന്റെ കളിത്തോഴൻ
നഭസ്സിലും പുതുസദസ്സിലും യുവ നായകൻ
സമുറായി.......സമുറായി.....
ഇന്ന് ക്യാമ്പസ്സിലുയരുന്ന തരംഗം
കേര കേരളം തൊടും മലകൾ
പ്രിയ കാമിനിമാരുടെ കനവിൽ
കളകാളിന്ദി മുകിൽ വർണ്ണൻ
ജയമംഗളങ്ങൾ ശുഭ താളമോടെ
പല വേഷമോടെ നിറ വരവരവേൽക്കാം......

(പല്ലവി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samuraayi

Additional Info

Year: 
2012

അനുബന്ധവർത്തമാനം