പൂ പൂച്ച പൂച്ചട്ടി

പൂ പൂച്ച പൂച്ചട്ടി
ചട്ടി പട്ടി വട്ടി
പറ പന നരി
പന്തു കളിയ്ക്കാൻ വാ കുട്ടി
പള്ളിക്കൂടം പൂട്ടി

പിള്ളേരെല്ലാം വിളികൂട്ടി
തുള്ളിനടക്കാൻ മുട്ടി
മണ്ണു കുഴച്ചു വീടു വച്ചു
വീട്ടിനകത്തു കഞ്ഞിവച്ചു
കുട്ടികളെല്ലാം കഞ്ഞികുടിച്ചു
വട്ടമിരുന്നു കൈയ്യടിച്ചു

കണ്ണിൻമണികൾ കണ്ണുമടച്ചു
കാണാതൊരുവൻ ഓടിയൊളിച്ചു
കണ്ടുപിടിയ്ക്കാൻ വാശിപിടിച്ചു
മണ്ടകൾ തമ്മിൽ കൂട്ടിയടിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Poo poocha poochatti