ഓടിപ്പോകും വിരുന്നുകാരാ
ഓടിപ്പോകും വിരുന്നുകാരാ - നിന്നെ
തേടിയങ്ങു വരുന്നതാരാ
ഒന്നു തിരിഞ്ഞു നില്‍ക്കൂ
ഒരു കാരിയം കേള്‍ക്കൂ
ഓടക്കുഴലുകാരാ
കണ്‍കുളിരേ കണ്ടതില്ല
കഥകളൊന്നും മിണ്ടിയില്ല
കാത്തിരുന്ന കരളിന്റെ
കാതരസ്വരങ്ങള്‍ - നിന്റെ
കാതിലേതുമണഞ്ഞതില്ല
(ഓടിപ്പോകും... )
കാണുന്നേരം ചൊല്ലീടുവാന്‍
കരുതിവച്ചു പലതും ഞാന്‍
ഒന്നുമൊന്നും പറയാതെ
ഉള്ളിലുള്ളതറിയാതെ
വേഗമങ്ങു നീ നടന്നുവോ - എന്‍
വേദനകള്‍ നീ മറന്നുവോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odippokum virunnukaaraa
Additional Info
Year:
1964
ഗാനശാഖ: