ആരാണുള്ളിലിരിക്കണത്
ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്
മലർവിരിയാഞ്ഞോ മനമില്ലാഞ്ഞോ
എന്താ മൌനം മാടത്തേ-നീ
എന്താണൊന്നും പാടാത്തേ
ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
മലരും വേണ്ട മണവും വേണ്ടാ
എന്നെക്കണ്ടാൽ പാടിവരും-ഞാൻ
ഒന്നു വിളിച്ചാൽ ഓടിവരും
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
കാലം വന്നതറിഞ്ഞില്ലെ-കുളിർ
കാറ്റുകൾ കഥകൾ പറഞ്ഞില്ലെ (2)
കരളിൻ കതകും മൂടിയിരുന്നു
കണ്ണീർ ചിന്തുവതെന്താണ്-നിൻ
കണ്ണുകൾ തേടുവതെന്താണ്
ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
കണ്ണീരൊപ്പാൻ ഞാനില്ലെ-എൻ
കരളല്ലെ നീ കരയല്ലേ (2)
പുത്തൻ തളിരും പൂക്കളുമായി
കാലം വീണ്ടും വരികില്ലേ-അതു
കാത്തിരിക്കാൻ ഞാനില്ലേ
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്