ഞാനിന്നലെയൊരു കുടില്‍ വെച്ചു

ഞാന്‍ ഇന്നലെയൊരു കുടില്‍ വെച്ചു
നല്ലൊരു പെണ്ണിനെ കുടിവെച്ചു
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ഇന്നലെ എന്നില്‍ കരള്‍ വച്ചു
വന്നാനൊരുവന്‍ മോഹിച്ചു 
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ആരും കാണാതിന്നലെ നിന്‍
ആശയില്‍ വന്നതു ഞാനാണ്
കള്ളന്മാരെപ്പോലെന്റെ
ഉള്ളം കട്ടത് നീയാണ്
(ആരും.. )

അതു നേരാണ് അത് നേരാണ്
നാം സ്വപ്നം കണ്ടത് നേരാണ്
(ഞാന്‍ ഇന്നലെയൊരു..)

ഞാനറിയാതെന്നുള്ളത്തില്‍
തേന്‍മഴപെയ്തത്  നീയാണ്
താനേവന്നെന്‍ മണ്‍കുടിലില്‍
ദീപം വെച്ചത് നീയാണ്
(ഞാനറിയാതെ... )

അതു നേരാണ് അത് നേരാണ്
നാം സ്വപ്നം കണ്ടത് നേരാണ്
(ഞാന്‍ ഇന്നലെയൊരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan innaleyoru