കണ്ടു ഞാൻ കണ്ണനെ
കണ്ടു ഞാൻ കണ്ണനെ കണ്‍ നിറയെ
കായാമ്പൂവർണ്ണനെ വിണ്‍ നിറയെ...(3)
ഗുരുവായൂരമ്പല നട തുറന്നു....കണ്ണൻ
ഓടിവന്നെനെ പുൽകി നിന്നൂ..
ഗുരുവായൂരമ്പല നട തുറന്നു....കണ്ണൻ
ഓടിവന്നെനെ പുൽകി നിന്നൂ...
കണ്ടു ഞാൻ കണ്ണനെ കണ്‍ നിറയെ
കായാമ്പൂവർണ്ണനെ വിണ്‍ നിറയെ...
സ്തന വിനിഹിതമപി ഹാരമുദാരം
സാ മനുതേ കൃശ തനുരതി ഭാരം
രാധികാ കൃഷ്ണാ രാധികാ..
തവ വിരഹേ കേശവാ...ആ...ആ...
ഓടക്കുഴൽവിളിയോടെ വന്നു കണ്ണൻ
പീലിത്തിരുമുടി ചാർത്തി നിന്നു...(2)
അമ്പലനടയിലെ അമ്പാടിപ്പൂനിലാ-
പുഞ്ചിരി കണ്ടു മയങ്ങി നിന്നു...
മറന്നു നിന്നു....
കണ്ടു ഞാൻ കണ്ണനെ കണ്‍ നിറയെ
കായാമ്പൂവർണ്ണനെ വിണ്‍ നിറയെ...
ഗീതഗീതജ്ഞനായ നമഃ
ഗോപഗോപേശ്വരായ നമഃ
യശോദാസുതായ നമഃ
സർവ്വദേവാത്മതായ നമഃ
വെണ്ണനെയ്ക്കിണ്ണം നീട്ടി കണ്ണൻ
മഞ്ഞപ്പട്ടാട എനിക്കും തന്നു...(2)
മഴവില്ലുപൂക്കുന്ന മാറിലെ കൗസ്തുഭ-
പ്രഭയിൽ ഞാനാകെ മയങ്ങി നിന്നു...
മതിമറന്നു നിന്നു....
(കണ്ടു ഞാൻ കണ്ണനെ....)