ശ്രീകൃഷ്ണ കർണ്ണാമൃതം
ശ്രീകൃഷ്ണ കർണ്ണാമൃതം പാടി
ശ്രീഗുരുവായൂർ നടയിൽ വന്നു...(2)
ശ്രീധരാ നിന്നുടെ പാദാരവിന്ദത്തിൽ
ശ്രീധരാ നിന്നുടെ പാദാരവിന്ദത്തിൽ...
ഈ ജ്ഞാനപ്പാന ഞാൻ അർപ്പിക്കുന്നു...
എൻ ജന്മ പാന ഞാൻ അർപ്പിക്കുന്നു...
ശ്രീകൃഷ്ണ കർണ്ണാമൃതം പാടി
ശ്രീഗുരുവായൂർ നടയിൽ വന്നു...
കൃഷ്ണാ ജയ കൃഷ്ണാ...ജയ കൃഷ്ണാ...ജയ കൃഷ്ണാ
കൃഷ്ണാ ജയ കൃഷ്ണാ...ജയ കൃഷ്ണാ...
കൃഷ്ണാ.....
നെഞ്ചിൽ ഇളകുന്നു കാളിന്ദിയോളം
ആത്മശയന പ്രദക്ഷിണ നേരം....(2)
ഒഴുകുമീ അശ്രുവിൻ പ്രണയജലധിയിൽ
ആലിലക്കണ്ണനായ് അണയുകില്ലേ....
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ....
ശ്രീകൃഷ്ണ കർണ്ണാമൃതം പാടി
ശ്രീഗുരുവായൂർ നടയിൽ വന്നു...
കണ്ണിൽ നിറയുന്നു കണ്ണന്റെ രൂപം
കണിക്കൊന്നപ്പൂവു് വിരിയുന്ന നേരം...(2)
കലിയുഗമർപ്പിക്കും കടമ്പിൻ പൂക്കളിൽ
ജ്ഞാനസൗരഭ്യമായ് നിറയുകില്ലേ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ....
ശ്രീകൃഷ്ണ കർണ്ണാമൃതം പാടി
ശ്രീഗുരുവായൂർ നടയിൽ വന്നു...
കൃഷ്ണാ ജയ കൃഷ്ണാ...ജയ കൃഷ്ണാ...ജയ കൃഷ്ണാ
കൃഷ്ണാ ജയ കൃഷ്ണാ...ജയ കൃഷ്ണാ...ജയ കൃഷ്ണാ....(2)