ദേ വരണേ കുമ്മാട്ടി

ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി ..

എത്താക്കൊമ്പത്തെ പൊന്നിൻ പണക്കണി
പൊട്ടിച്ചെടുക്കണ കുമ്മാട്ടി (2)
കുത്തിയാ മുളയ്ക്കാത്ത കുമ്പളം കുത്തിട്ട്
കുമ്പിട്ടിരുന്നില്ല കുമ്മാട്ടി (2)
കുമ്പിട്ടിരുന്നില്ല കുമ്മാട്ടി
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി ..

വെള്ളല്ല പൊഴയില് മുങ്ങിക്കുളിക്കുന്നു
മരമില്ലാക്കാട്ടില് ആടിമറിയുന്നു (2)
കതിരില്ലാ വയലില് കൊയ്‌ത്തു നടക്കുന്നു
നെട്ടോട്ടമോടുന്നു കുമ്മാട്ടി .. (2)
നട്ടം തിരയണ് കുമ്മാട്ടി
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി ..

കാലം മാറി പെരുമഴ പെയ്യുന്നു
കോലം കെട്ട് നാട്ടാര് നിൽക്കുന്നു (2)
ഓണം മുങ്ങുന്നു ഉണ്ണി കരയുന്നു
നാട്ടിൻപുറം കേറി നഗരം പണിയുന്നു (2)
നാട്ടിലാകെ നരകം വിതയ്ക്കുന്നു
നാട്ടാർക്കെല്ലാം ദുരിതം ചൊരിയുന്നു (2)

ദേ വരണേ..
ദേ വരണേ കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി
പടിക്കലെത്തി കുമ്മാട്ടി..
പടിക്കലെത്തി കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
De varane kummatti