ഒരു മാമ്പഴം

ഒരു മാമ്പഴം തല്ലിപ്പറിക്കുവാനെത്തുന്ന
കാറ്റായിരുന്നു നീ കൂട്ടുകാരീ
ആ.. മാമ്പഴം മേടമാസത്തിൽ നനുത്ത
നീർമുകുളമായ്.. നിൽക്കവേ പാട്ടുകാരീ
ഓർമ്മിച്ചു ഇല വീണുപോകുന്നു  
നാം...രണ്ടു മിഴിനനവിൽ
അടരുന്നു പൂങ്കണ്ണിമാങ്ങകൾ
നീ.. അടുത്തില്ലാത്തൊരീ മേടവും
വീണു ക്ഷതമേറ്റ മാവിൻ പഴങ്ങളിന്നും...
വെറുതെയീ മണ്ണിൽ പഴുത്തുറങ്ങും പോലെ
ഓർമ്മതൻ കുഴിമാടം ഇവിടെയാകാം

വെറുതെയീ താളിൽ കുറിച്ചിട്ടു പോയൊരാ...
ചിരി മാഞ്ഞ.. മാമ്പഴത്തൊടിയിൽ നിന്നും
ദൂരെയേതോ.. വഴിക്കണ്ണിന്റെ പീലിയിൽ
പെയ്യുന്നു സ്നിഗ്ദ്ധമാമൊരോർമ്മ മാത്രം...
ഇടവമാസത്തിന്റെ കാർമേഘ ശയ്യയിൽ
ചാറ്റലാർത്തീർപ്പം.. നനച്ചു ചെമ്മണ്ണിലും
വെറുതെ വന്നെത്തും മഴക്കാലമായ്..
പെയ്തു തോരാതെ... വീണ്ടും
മിഥുനത്തിലേയ്ക്കുമായ് നനയുമ്പോളിവിടെ
തളിർത്തൊരാ..കൊമ്പിലെ
മഴയായിരുന്നു നീ കൂട്ടുകാരീ
കണ്ണീർ മഴയായിരുന്നു നീ നാട്ടുകാരീ
കണ്ണീർ മഴയായിരുന്നു നീ നാട്ടുകാരീ

Noolpaalam Malayalam Movie Official Song | Oru Mambazham | Shibu Antony