മനസ്സിലായ് നിറയൂ

Year: 
2016
Manasilay nirayu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മനസ്സിലായ് നിറയൂ നീ വർണ്ണമേഘമേ
കനവിലായ് തെളിയൂ നീ നീലജാലമേ..  
വിടരും മലരിൻ അഴകിൽ പൊഴിയും മഴപോൽ
കുളിരായ് തഴുകിവരൂ..
ഹൃദയവനിയിൽ വിരിയും ഇതളിൻ തളിരിൻ
മൃദുവായ് നിറമണിയൂ
മനസ്സിലായ് നിറയൂ നീ വർണ്ണമേഘമേ
കനവിലായ് തെളിയൂ നീ നീലജാലമേ  
 
കിന്നാരം പാടും പൂക്കളെ ..
നെഞ്ചോരം വർണ്ണവസന്തമായ്  
കണ്ണോരം തെളിയും കിനാതാരമേ  
ചിങ്കാര കനവുതിരൂ..
തിരയെ തഴുകുമീ വെൺസൂര്യൻ തെളിയവേ  
തിരിയായ് തെളിയവേ  

മനസ്സിലായ് നിറയൂ നീ വർണ്ണമേഘമേ
കനവിലായ് പൊഴിയൂ നീ നീലജാലമേ..  
വിടരും മലരിൻ അഴകിൽ പൊഴിയും മഴപോൽ
കുളിരായ് തഴുകിവരൂ..
ഹൃദയവനിയിൽ വിടരും ഇതളിൻ തളിരിൻ
മൃദുവായ് നിറമണിയൂ ..

നല്ലോമൽ കിളിതൻ നാദമായ്  
മന്ന്ദാര മഴതൻ മൗനമായ്
കണ്മുന്നിൽ നിറയും നിലാക്കാലമായ്
ഈ നെഞ്ചിൽ പൂവണിയൂ
വിടരും മനസ്സിൽ തൂകും മഴതൻ പ്രണയമോ
കുളിരും ഹൃദയമോ....

മനസ്സിലായ് നിറയൂ നീ വർണ്ണമേഘമേ
കനവിലായ് തെളിയൂ നീ നീലജാലമേ..  
വിടരും മലരിൻ അഴകിൽ പൊഴിയും മഴപോൽ
കുളിരായ് തഴുകിവരൂ..
ഹൃദയവനിയിൽ വിരിയും ഇതളിൽ തളിരിൻ
മൃദുവായ് നിറമണിയൂ ..

manasilayee