മഴയേ മഴയേ തൂമഴയേ

മഴയേ മഴയേ തൂമഴയേ ..
മഴവിൽ മുനയാൽ മിഴിയെഴുതൂ
വെയിൽ മായുമീ.. നിഴൽ വീഥിയിൽ
മുകിൽ പൂവിൻ ഇതൾ വീണുവോ ..
ഒരു പാട്ടായ് നിൻ കാതോരം പെയ്യുന്നു ഞാൻ... (2)

മാനത്തെ വെൺമുകിൽ കൂട്ടിൽ ...
വാർതിങ്കൾ പെണ്മണി മയങ്ങൂ
മുത്തോലം മുത്തണി മനസ്സിൽ
മുറ്റത്തെ പൂത്തുമ്പി തൊടുമ്പോൾ
ആതിരാ.. താരകൾ കൺകളിൽ വന്നു നിന്നതോ
പാതിരാ കുളിരുമായ്.. പതിയെ വാ ശലഭമേ
മലരേ... ഉണരൂ.. താന്തമായ് തഴുകീടാൻ

മഴയേ മഴയേ തൂമഴയേ ..
മഴവിൽ മുനയാൽ മിഴിയെഴുതൂ

ആലോലം മയങ്ങും നിലാവിൽ..
മാറ്റോലും പെൺകിളി നീയോ...
അറിയാതെ നീയെന്റെ ഉള്ളിൽ..  
പ്രണയത്തിൽ കൈത്തിരി തെളിക്കൂ
മെല്ലെയെൻ.. ഓർമ്മകൾ..
നിന്നെ വന്നു തഴുകുന്നുവോ..
വിണ്ണിലെ മുകിലുകൾ.. പെയ്തിടും നെറുകയിൽ
മഴയേ.. പൊഴിയൂ വെൺതൂവൽ പോലെയെന്നിൽ

മഴയേ മഴയേ തൂമഴയേ ..
മഴവിൽ മുനയാൽ മിഴിയെഴുതൂ
വെയിൽ മായുമീ.. നിഴൽ വീഥിയിൽ
മുകിൽ പൂവിൻ ഇതൾ വീണുവോ ..
ഒരു പാട്ടായ് നിൻ കാതോരം പെയ്യുന്നു ഞാൻ...

mazhaye mazhaye