ഏഴുനിറങ്ങൾ മഴവില്ലു
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും ..
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും ..
എത്രയോ. സ്വപ്നങ്ങളെൻ ജീവിതം തീർക്കുന്നു
എവിടെയോ കാത്തിരിക്കും എൻ പ്രിയനേ..
ഇനിയെന്ന് ഇനിയെന്ന് ഞാൻ കാണും
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
അടുത്തിരുന്നിട്ടും നീ അറിയുന്നില്ലല്ലോ
പറയാനെനിക്ക് കഴിയുന്നുമില്ലല്ലോ (2)
അടുത്തറിയുമ്പോൾ അകലുമോ നീ
എന്റെയീ പ്രണയം ആദ്യ പ്രണയം
അറിയാതകലുമോ നീ ..
ഏഴുനിറങ്ങൾ മഴവില്ലു തീർക്കും
എത്രയോ.. സ്വപ്നങ്ങളെൻ ജീവിതം തീർക്കുന്നു
പണ്ടു കേട്ട കഥയിലെ..
ഇന്ദുലേഖതൻ മാധവനായ് (2 )
പറയാൻ കഴിയാതെ..
നൽകാനാകാതെ ഈ.. പ്രണയം
ഉരുകുമെൻ നെഞ്ചിൽ.. എത്രനാൾ
ഇനിയുമെത്ര നാൾ...
ഏഴുനിറങ്ങൾ.. മഴവില്ലു തീർക്കും
ഏഴുനിറങ്ങൾ.. മഴവില്ലു തീർക്കും
എത്രയോ സ്വപ്നങ്ങളെൻ ജീവിതം തീർക്കുന്നു
എവിടെയോ കാത്തിരിക്കും എൻ പ്രിയനേ
ഇനിയെന്ന് ഇനിയെന്ന് ഞാൻ കാണും