ഞാൻ കണ്ടേ ഒരു

ഞാൻ കണ്ടേ ഒരു പ്രണയം
ഞാൻ കണ്ടേ ഒരു പ്രണയം..
ആ.. നോട്ടത്തിലുണ്ടൊരു പ്രണയം (2)
ഇത് ആരും കാണാത്തൊരു പ്രണയം
കേട്ടു കേൾക്കാത്തൊരു പ്രണയം
ഇത് ആരും കൊതിക്കുന്നൊരു പ്രണയം..

അവളറിയാത്തൊരു പ്രണയം.. ഇത്
അവന്റെ നെഞ്ച് തകർക്കുന്നൊരു  പ്രണയം (2)
കാത്തു കാത്തിരുന്നൊരു പ്രണയം..
ഇത് എന്താകുമെന്നറിയാത്തൊരു പ്രണയം

ഞാൻ കണ്ടേ.. ഞാൻ കണ്ടേ
ഞാൻ കണ്ടേ ഒരു പ്രണയം..
ആ.. നോട്ടത്തിലുണ്ടൊരു പ്രണയം..

കാത്തു സൂക്ഷിച്ചൊരു പ്രണയം
ഇത് ഇന്നോളം മാറാത്തൊരു പ്രണയം (2)
ആർക്കും തകർക്കാനാകാത്ത പ്രണയം
ഇത് മാലോകർക്കാഘോഷമാകും പ്രണയം

ഞാൻ കണ്ടേ ഒരു പ്രണയം
ഞാൻ കണ്ടേ ഒരു പ്രണയം..
ആ.. നോട്ടത്തിലുണ്ടൊരു പ്രണയം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan kande oru

Additional Info

Year: 
2016

അനുബന്ധവർത്തമാനം