കാണും കണ്ണിനു പുണ്യം

കാണും കണ്ണിനു പുണ്യം നല്‍കിയ
കാനനമേ വരൂ കാനനമേ
കരളുകള്‍ നീളെ കുളിരൊളി തൂവും
കാവുകളേ പൂങ്കാവുകളേ

കലയും മാനും കലരുവതൊരിടം
കളകളമഴകിയ ചോലകളൊരിടം‌
പാലത്തണലില്‍ പശുമൃഗമോടും
ബാലത്തരുണികള്‍ പാടുവതൊരിടം

കോലക്കുയിലിന്നോടക്കുഴലില്‍
കോമളനാദം നല്‍കിയതാരോ ഈ -
നീലക്കുന്നിനുവെള്ളപ്പട്ടുകള്‍
നെയ്തു കൊടുത്തവരാരോ

നിനച്ചു മകളുടെ വരവിതു - കണ്ണുകള്‍
നിറഞ്ഞു വത്സലരുചിയാലേ
ഇരിക്കുമെന്‍പ്രിയദൈവതമച്ഛനെ -
മനം കുളുര്‍ക്കെക്കാണും ഞാന്‍

കനിഞ്ഞു പിച്ചനടത്തിയൊരപ്പൊന്‍ -
കൈകളില്‍ വീണുകളിക്കും ഞാന്‍
കാനനമോഹന ഭംഗികളിനിയാ
കണ്‍കളിലൂടെ കാണും ഞാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kaanum kanninu

Additional Info

Year: 
1955

അനുബന്ധവർത്തമാനം