കാനനം വീണ്ടും തളിര്‍ത്തു

 

കാനനം വീണ്ടും തളിര്‍ത്തു - മലര്‍
ക്കാവുകള്‍ക്കുള്ളം കുളുര്‍ത്തു - അതില്‍
ഗാനം പാടി ഉയരുവാന്‍ വെമ്പിയ
വാനമ്പാടിയെന്‍ പക്ഷം കരിഞ്ഞു

കതിരിട്ടു നിന്നുള്ളില്‍ മിന്നിത്തെളിഞ്ഞൊരാ -
കനകവിളക്കു പൊലിഞ്ഞതെന്തേ
കമലങ്ങള്‍ പൂവിട്ടു കമനീയമായൊരാ -
കരുണതന്‍ ഗംഗ വരണ്ടതെന്തേ

തണലേകി നിന്നൊരാത്തായ് മരം വേരറ്റു
തവമുന്നില്‍ ശൂന്യമായ് സര്‍വ്വദിക്കും
ഇരുള്‍മൂടി മിക്കതുമേകാന്തമീവഴി -
യിനിയേതുമട്ടില്‍ നീ സഞ്ചരിക്കും

മണ്ണിതുവിട്ടു മറഞ്ഞാലുമെന്‍മന -
ക്കണ്ണുകള്‍ കാക്കും കെടാവിളക്കേ
മറയല്ലേ മാമക മാനസക്ഷേത്രത്തില്‍
നിറകതിര്‍ തൂകി നീയെന്‍ പിതാവേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaananam veendum thalirthu

Additional Info

Year: 
1955

അനുബന്ധവർത്തമാനം