ഇന്ദുകോമളാ അയ്യപ്പ

ഇന്ദുകോമളാ അയ്യപ്പ മുരുക സോദരാ
പന്തളത്തു വന്നുദിച്ച പതിതപാവനാ (2)
മുക്തിദായകാ അയ്യപ്പാ ഭുവനപാലകാ
അമ്പെട് വില്ലെട് അരുതിൻ അറുതി താ (2)
ശ്രീകരാ ശ്രീദംബരാ നീലാംബരാ
ഹേയ് വില്ലാളിവീരാ .. (2)

സന്തതം ഹൃദന്തമന്ത്രവീണയിൽ
പമ്പപാടും ഇമ്പമാർന്നൊരൻപ് ശീലു നീ (2)
ദുരിതനാശനം കളഭഗാത്ര മോഹനം
മന്ദമിന്ദു ചന്തമേന്തി പുണ്യമന്ദിരം  (2)
സ്വാമിയേ ശരണമേകണം
മുദ്രചാർത്തുമെന്റെ മോഹമടവി താണ്ടണം
ഇന്ദുകോമളാ അയ്യപ്പ മുരുക സോദരാ
പന്തളത്തു വന്നുദിച്ച പതിതപാവനാ

വന്ദനം മരന്ദ ദിവ്യസുസ്മിതം
പഞ്ചശീലുമഞ്ചുചേർന്നൊരഞ്ജനക്കിളി (2)
ഉത്രസൂര്യനോ സുഗന്ധ ചന്ദ്രകാന്തമോ
തങ്കയങ്കിമിന്നുമങ്ക തിങ്കളാനനം  (2)
സ്വാമിയേ വരമേകണേ
ഉള്ളുനീറുമിന്നു ശാന്തി ഹരിവരാസനം (2)

ഇന്ദുകോമളാ അയ്യപ്പ മുരുക സോദരാ
പന്തളത്തു വന്നുദിച്ച പതിതപാവനാ (2)
മുക്തിദായകാ അയ്യപ്പാ ഭുവനപാലകാ
അമ്പെട് വില്ലെട് അരുതിൻ അറുതി താ (2)
ശ്രീകരാ ശ്രീദംബരാ നീലാംബരാ
ഹേയ് വില്ലാളിവീരാ ..
ഇന്ദുകോമളാ അയ്യപ്പ മുരുക സോദരാ
പന്തളത്തു വന്നുദിച്ച പതിതപാവനാ
സ്വാമിയേ ശരണമയ്യപ്പോ...

Indu komala ayyappa.... Vedam Malayalam Movie Song - MG Sreekumar