നിറപുത്തരി ഇത്തിരി

സ്വാമിയേ ശരണമയപ്പോ..
സ്വാമിയേ ശരണമയപ്പോ..
സ്വാമിയേ ശരണമയപ്പോ..
നിറപുത്തരി ഇത്തിരി ഇന്നു വിളമ്പിയ
ഉത്തരജാതകനേ..
എന്നത്തലു നീക്കിയകത്തു കരേറിയ
പന്തള ബാലകനേ.. (2)

മുത്തുക്കുട അഴകോടെ..
നക്ഷത്തിര തിരി തെളിയെ..
മുന്നാഴി പാലുനിലാവിൽ അഭിഷേകം ചെയ്തേ
കാലം തിരുമുൻപിൽ തിട്ടൂരത്തിനു കാത്തുകിടക്കുന്നേ
നിറപുത്തരി ഇത്തിരി ഇന്നു വിളമ്പിയ
ഉത്തരജാതകനേ..
എന്നത്തലു നീക്കിയകത്തു കരേറിയ
പന്തള ബാലകനേ..

പരിവാരപ്പടയിളകും ഗണനാഥത്തിരുനടയിൽ
കർപ്പൂരത്തുളസിത്തളിരായ് കവിതയുദിക്കുന്നേ
മയിലാടും മലമുടിയിൽ മകരന്ദപ്പൂമഴയിൽ
മണികണ്ഠത്തേവാരത്തിന് ശംഖ് മുഴങ്ങുന്നേ
കലികാലപ്പെരുവഴിയിൽ അപരാധക്കരിപുലികൾ
കനിവോലും സ്വാമിപദത്തിൽ വീണു വിതുമ്പുന്നേ
ശനിപാശം അഴിയേണേ ..

നിറപുത്തരി ഇത്തിരി ഇന്നു വിളമ്പിയ
ഉത്തരജാതകനേ..
എന്നത്തലു നീക്കിയകത്തു കരേറിയ
പന്തള ബാലകനേ.. (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirapunthairi ithiri

Additional Info

Year: 
2017

അനുബന്ധവർത്തമാനം