ശിവസുതനേ ശരണം

Year: 
2017
Film/album: 
Sivasuthane saranam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ശിവസുതനേ ശരണം.. പുലിവാഹനനേ ശരണം
ആകാശക്കുടചൂടി അകക്കാമ്പിൽ വിളയേണേ
പമ്പാതട നിധിയേ..
വേദവും നാദവും നാവിലേക്കാദ്യമായ്
പകരും കതിരവനേ..

സുകൃതം ചാലിച്ചു ജാതകമെഴുതി
തരണേ ശിവമകനേ..
നിനക്കായ് നൂറ്റെട്ട് ഏത്തവും നൽകി
നടന്നേ ഞാൻ പതിയേ..
മണ്ഡലഉത്സവ മംഗളാരതിയിലെന്നെ
ഒരുക്കിയ ഹേരംബാ..
സങ്കടമോചക സാന്ദ്രസുധാരാസ  
ദർശന സൗഭഗമരുളേണേ...
ശനിയകലേ.. മറയണമേ..  
ശരണാഗതി തരണേ..
 
വ്രതവും നോറ്റതിൽ ലൗകിക ബാധകൾ
തരണം ചെയ്തിടണേ..
മലയാചലമാം സാന്ത്വന നടയിൽ
ഒഴുകി ജനനദികൾ..
ഇന്ദ്രിയമാകെ അനുഗ്രഹമഞ്ജിമ  
സന്തതമേകണം അധിപതിയേ
ചന്ദനകളഭ സുഗന്ധിത വചനം
ആന്തരികത്തിൽ  നിറയേണേ..
കനവുകളിൽ നനവരുളി
അകമേ പുലരേണേ..

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ

Shiva Sudhnane.... Vedam Malayalam Movie Song - MG Sreekumar