വരൂ നീ പ്രേമരമണീ

 

വരൂ നീ പ്രേമരമണീ
വരൂ നീലവാനം പൂകുവാന്‍
വരൂനീ പ്രേമരമണീ വരൂ 
നീലവാനം പൂകുവാന്‍
വരൂ നീ പ്രേമരമണീ

വരാനോ കാട്ടുപൂവാകും 
വരാനോ കാട്ടുപൂവാകും 
അബല ഞാനാ വാനിലായ്
അബല ഞാനാ വാനിലായ്
വരാനോ ജീവരമണാ

കാനനത്തില്‍ പിറന്ന ഞാന്‍
കാനനത്തില്‍ പിറന്ന ഞാന്‍
ഈ കൂരിരുളില്‍ കഴിഞ്ഞിടാം
പാഴ്മണ്ണില്‍ വാഴുമൊരു -
വെൺതാരകം നീ
പാഴ്മണ്ണില്‍ വാഴുമൊരു -
വെൺതാരകം നീ
വരൂ നീ പ്രേമരമണീ

പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ
പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ
അനുരാഗമിതെന്നില്‍ അരുതരുതേ
എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ
എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ
വരൂ നീ പ്രേമരമണീ
വരൂ നീലവാനം പൂകുവാന്‍
വരൂനീ പ്രേമരമണീ വരൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varoo nee premaramanee

Additional Info

Year: 
1952

അനുബന്ധവർത്തമാനം