അഴകേ അഴകേ (2)

അഴകേ അഴകേ നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ (2)

അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നിന്നിതളിൽ പൊഴിയാൻ..
മഴനീർ മണിയായ്.. അഴകേ ...
അഴകേ അഴകേ നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
ഓ ..ഓ

ഇനിയേഴു ജന്മമെൻ ചിറകായി മാറുമോ
നറുനെയ്ത്തിരിയായ് തെളിയൂ...
ഇനിയെൻ മിഴിയിൽ.. അഴകേ..
അഴകേ അഴകേ നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ...
ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ..
അഴകേ ..

Kattappanayile Rithwik Roshan | Latest Malayalam Movie Songs 2016 | New Film Songs