വീട്ടിൽ നിന്ന് വെളിയിൽ

വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്
സൊള്ളാനായ് പിന്നാലെ ആരേലും വന്നെങ്കിൽ
സേഫ്റ്റിപിൻ മുനയാലേ. . . . ഹൊയ്
ദേഹമാകെയും മുദ്ര ചാ൪ത്തുക
ചെത്തുപാ൪ട്ടിയെ കുത്തി വീഴ്ത്തുക
വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്

ആണും പെണ്ണും ഒപ്പമെന്ന നില വന്നീടണം
പാവം പെൺകൾ ഭാരം താങ്ങും സ്ഥിതികൾ മാറണം
സ്ത്രീകളെന്നാൽ ആണിൻ കളിപ്പാവയല്ല
ഹേയ് പാദതാരിൽ ചാ൪ത്തിടും ഷൂസുമല്ല
ചോറു വയ്ക്കും പ്രതിദിനയന്ത്രമല്ല
ആശതീർക്കും രതിരസമഞ്ചമല്ല
ഇനി നാം ഏതു കൊമ്പനോടും ഒരു കൈ നോക്കണം
സമരം ചെയ്തു നേടിടേണം പുതുസിംഹാസനം
ദുരിതഭരിതതരചരിത മഹിളയിനി ഉണരൂ
ഉണ൪വ്വിനൊരു പുതിയ പ്രസരിപ്പിലേ

വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്
സൊള്ളാനായ് പിന്നാലെ ആരേലും വന്നെങ്കിൽ
സേഫ്റ്റിപിൻ മുനയാലെ. . . ഹൊയ്
ദേഹമാകെയും മുദ്ര ചാ൪ത്തുക
ചെത്തുപാ൪ട്ടിയെ കുത്തി വീഴ്ത്തുക
വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്

മനസ്സിൽ മൂകശോകമാകെ ഓരോ വനിതയും
പുരുഷൻ പ്രീതിധാരയായി അതിനെ പുണരണം
ഈ യുഗത്തിൻ തേരൊലി കേട്ടുണരൂ
ധീരലോക ചിറകടി നാദമെത്തി
നാളെ നാടിൻ ശീലങ്ങൾ മാറ്റിച്ചിടും
സ്ത്രീ സമത്വ പോരിന്നു നേരമായി
അരികിൽ വന്നു വിജയലക്ഷ്മി തിലകം ചാ൪ത്തണം
ദ്രോഹം ചെയ്ത കീചകന്നു പാഠം ചൊല്ലണം
ഇരുളു കയറിയൊരു ഉറയിൽ നിന്നുമിനി
പുതിയ സൂര്യനുടെ ഉഷസ്സു തേടി വരുന്നു ഹൊയ്

വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്
സൊള്ളാനായ് പിന്നാലെ ആരേലും വന്നെങ്കിൽ
സേഫ്റ്റിപിൻ മുനയാലേ. . . . ഹൊയ്
ദേഹമാകെയും മുദ്ര ചാ൪ത്തുക
ചെത്തുപാ൪ട്ടിയെ കുത്തി വീഴ്ത്തുക
വീട്ടിൽ നിന്ന് വെളിയിൽ വന്നതും റൂട്ട് നീ മാറ്റിട് മാറ്റ്
പെണ്ണേ വായിൽ നോക്കും ഇൻസ്റ്റന്റ് കാമുകരെ പൂശിടു പൂശ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veettil ninnu veliyil

Additional Info

Year: 
1994