ചെറുപ്പത്തിൽ നമ്മൾ രണ്ടും

ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
മണ്ണുവാരി കളിച്ചപ്പോൾ ..
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ (2)
ചെറുപ്പത്തിൽ നമ്മൾരണ്ടും...

കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പോ പറിച്ചിട്ട്
കറിവെച്ച് കളിച്ചതും മറന്നുപോയോ...
ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
മണ്ണുവാരി കളിച്ചപ്പോൾ ..
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾരണ്ടും...

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
നിന്നെയും കിനാവു കണ്ട്‌.. പൂമുല്ല പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...
ചെറുപ്പത്തിൽ നമ്മൾരണ്ടും..
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheruppathil nammal randum

Additional Info

Year: 
2016

അനുബന്ധവർത്തമാനം