സ്വര്‍ഗസ്ഥനായ പുണ്യപിതാവേ

 

സ്വര്‍ഗസ്ഥനായ പുണ്യപിതാവേ. . . 
സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി
സ്വപ്നം വിരിയുന്ന ലോകം
സ്നേഹപുഷ്പത്തിന്‍ സുഗന്ധം
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ

കണ്ണുനീര്‍പ്പാലം കടന്നു
വിണ്ണിലെ നക്ഷത്രം തെളിഞ്ഞു (2)
ഭൂമിയും വാനവും പാടി
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (2) 
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും

മഴവില്‍ക്കവാടം തുറന്നു 
മാലാഖമാര്‍ കാവല്‍ വന്നൂ (2)
ഓരോ മനസ്സും പാടീ
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (2)

സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി
സ്വപ്നം വിരിയുന്ന ലോകം
സ്നേഹപുഷ്പത്തിന്‍ സുഗന്ധം
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ലല്ലല്ലാ ലലലാ ലലലാ ലാ
ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargasthanaya punyapithaave

Additional Info

Year: 
1985

അനുബന്ധവർത്തമാനം