ഏഴുപാലം കടന്ന്
ലാലാലാലാ ലാലാലാലാ. . .
ഏഴുപാലം കടന്ന് ഏഴുനാളും കടന്ന്
ഏഴുരാവും കടന്നുവാ (2)
കണ്ണുചിമ്മിത്തുറന്നു കാറ്റിലാടിക്കുഴഞ്ഞു
കുഞ്ഞിക്കുഞ്ഞിപ്പാട്ടുപാടിവാ (2)
ഏഴുപാലം കടന്ന് ഏഴുനാളും കടന്ന്
ഏഴുരാവും കടന്നുവാ
അമ്പിളിമാമാ മാമാ ഈ കുമ്പിളിലെന്തേ
മേലെനിന്നു മേലെനിന്നും ഓമനയ്ക്കു കൊണ്ടുവന്ന
നൂറുനൂറു തേന്‍നിലാവലാ
മേലെനിന്നു മേലെനിന്നും ഓമനയ്ക്കു കൊണ്ടുവന്ന
നൂറുനൂറു തേന്‍നിലാവലാ
കിങ്ങിണിക്കുന്നിന്നു മേലേ വരൂ
കണ്മണിക്കുഞ്ഞൊന്നൊരുമ്മതരൂ
മഞ്ജുളപൌര്‍ണ്ണമിയല്ലേ നീയും തങ്കമേ (2)
അമ്മ മാമ ഉപ്പൂപ്പാ... ലലലലലലാ
ഏഴുപാലം കടന്ന് ഏഴുനാളും കടന്ന്
ഏഴുരാവും കടന്നുവാ
ഉപ്പൂപ്പായ്ക്കായിരം ഉമ്മ കൊടുത്തെന്റെ
ചക്കരപ്പാവമോള്‍ ഒന്നുറങ്ങ്
അമ്മയിന്നെന്നേ....
അമ്മയിന്നെന്നെയുറക്കുന്നതുപോലെ
തങ്കക്കുടത്തിനെ ഞാനുറക്കാം
തങ്കക്കുടത്തിനെ ഞാനുറക്കാം
വാവാവോ......വാവാവോ
ഏഴുപാലം കടന്ന് ഏഴുനാളും കടന്ന്
ഏഴുരാവും കടന്നുവാ