അല്ലിയിളം പൂ വിരിയും ഇല്ലിമുളം
അല്ലിയിളം പൂ വിരിയും ഇല്ലിമുളം താഴ്വരയിൽ
വസന്തങ്ങളെങ്ങോ നിന്നോ കുളിരലയായ് ഒഴുകി വരും
സമയമിതാ പോരൂ... ദേവീ... പോരൂ
ആ....വല്ലികളും ചില്ലകളും പുൽകിടുമീ പൂവനിയിൽ
മനസിന്റെ താളം പോലെ ചിറകുകളിൽ പറന്നുയരും
കനവുകളേ പോരൂ.. വേഗം.. പോരൂ
അരുവികൾ തഴുകുന്ന തീരം.. പ്രണയസരോവരതീരം
ഹൃദയങ്ങളിവിടെയിന്നേതോ കഥകളിലനുരാഗം തേടും
ചന്ദനഗന്ധികളീവഴിയേ തെന്നലിലൂടൊഴുകും
സുന്ദരമാമീ വേളയിൽ ഞാൻ നിന്നിലലിഞ്ഞൊഴുകും
ഒരു കുളിരായ് ഒരു സ്വരമായ് ഒരു ലയമായ് വീണ്ടും വീണ്ടും വീണ്ടും
ഓ..വല്ലികളും ചില്ലകളും പുൽകിടുമീ പൂവനിയിൽ
മനസിന്റെ താളം പോലെ ചിറകുകളിൽ പറന്നുയരും
കനവുകളേ പോരൂ.. വേഗം.. പോരൂ..
ആ..ആ...ആ...
ശിശിരങ്ങളിൽ നമ്മൾ ഗ്രീഷ്മം വസന്തത്തിലെ മഞ്ഞുകാലം
നിമിഷങ്ങളിൽ രണ്ടു മൗനം.. മൗനങ്ങൾ പാടുന്ന ഗാനം
പല്ലവിയായ് നീ തേടി വരും പുല്ലാങ്കുഴലീ ഞാൻ
പുല്ലാങ്കുഴലിൻ ചുംബനമെൻ ചുണ്ടിലലിഞ്ഞെങ്കിൽ
തിരുമധുരം അതിമധുരം ശ്രുതിമധുരം എന്നും എന്നും എന്നും
ഓ...അല്ലിയിളം പൂ വിരിയും ഇല്ലിമുളം താഴ്വരയിൽ
വസന്തങ്ങളെങ്ങോ നിന്നോ കുളിരലയായ് ഒഴുകി വരും
സമയമിതാ പോരൂ ദേവീ പോരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Alliyilam poo viriyum
Additional Info
ഗാനശാഖ: