ലീലാമാധവം (F)

ലീലാമാധവം ശ്രീവിഷ്ണുമായാമാധവം(2)
മധുരമധുരതര മൃദുലതരംഗിത 
മുരളീവാദനലോലം 
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം...

ഗോപവധൂജന കല്യാണകരം 
കരുണാലയഭരിതോത്പലഹൃദയം(2)
കമലാരമണം ഗുരുപവനേശം(2)
ആനന്ദനടനോല്ലാസിത ചരണം
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം...

മന്ദഹാസ മധുചന്ദ്രവിലോലം
രാഗപൂര പരിശോഭിത വേഷം(2)
രാസവിഹാരം കോമളരൂപം (2)
ശൃംഗാര രസഭര സംഗീതകരം 
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
മധുരമധുരതര മൃദുലതരംഗിത 
മുരളീവാദനലോലം 
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
വന്ദേഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
leelamadhavam

Additional Info

അനുബന്ധവർത്തമാനം