നീലക്കണ്ണാ നിന്നെ കണ്ടൂ

നീലക്കണ്ണാ നിന്നെ കണ്ടൂ
ഗുരുവായൂർ നടയിൽ
ഓടക്കുഴലിൻ നാദം കേൾക്കേ 
സ്നേഹക്കടലായ് ഞാൻ,....
(നീലക്കണ്ണാ..)

പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാൻ ധന്യയായീ
ഇന്നിതാ ഞാൻ ധന്യയായീ
(നീലക്കണ്ണാ..)

ആ..ആ.ആ.ആ
വാലിട്ടെഴുതിക്കൊണ്ടു സിന്ദൂരപ്പൊട്ടു തൊട്ടു
അമ്പാടിയിലെ രാധികയായ് ഞാൻ നിന്നൂ  ഓ...(2)
നിൻ ആത്മഗാന ധാരയായാടി ഇന്നെൻ അനുരാഗം
മധുരമായി ധന്യയായ് ഞാൻ
ധന്യയായ് ഞാൻ ധന്യയായ് ഞാൻ 
(നീലക്കണ്ണാ...)

പൊന്നാരപട്ടും ചുറ്റി കാലിൽ ചിലങ്ക കെട്ടി വൃന്ദാവനത്തിൽ
നിൻ പദതാളം തേടി ഞാൻ
യമുനാനദീതടങ്ങൾ പൂത്തുലഞ്ഞൂ വനമാലീ
എന്റെ ജന്മം സുമംഗലമായ് (2)
(നീലക്കണ്ണാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkanna