ചങ്കരനെന്തിയേടാ

ചങ്കരനെന്തിയേടാ...
അവനിപ്പോഴും തെങ്ങേലാ..
തെങ്ങിന്റെ മണ്ടേലാ ..
ഈ ബന്ധനമെന്താടാ ..
ഇനി മോചനമെന്നാടാ ..
കള്ളം പറഞ്ഞൂടാ ..
ആ.. ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേര് പറഞ്ഞൂടാ.. നാട്ടാരുടെ നെറ്റി ചുളിഞ്ഞീടും

ആ.. കല്ലിട്ട മന്ത്രി കടങ്കഥയായിട്ടും  
ചില്ലിട്ട പെട്ടി തുറക്കാതായിട്ടും..
നോക്കാത്ത രാജാവ് നൊയമ്പിരിക്കുമ്പം
നോക്കുന്ന കൂലിക്ക് നാക്കിട്ടടിച്ചിട്ടും
നാവൂറ് പാടീട്ടും ന്യായം പറഞ്ഞിട്ടും
പാലം വരാത്തിൽ ഖേദം പ്രമാണിച്ചു
കേളൻ കുലുങ്ങീട്ടും നാണം കുണുങ്ങീട്ടും
ചങ്കരൻ എന്തിയേടാ ..
അവനിപ്പോഴും തെങ്ങേലാ..

ശങ്കരന്മാർ ചിലരെ ഈ ചങ്കരനുമറിയും..
അദ്വൈതമാദ്യമായി ഓതി പഠിപ്പിച്ച
ആദിശങ്കരനും ...
മാർക്സിസം കൊണ്ടീ നാടിനെ മാറ്റിയ
ഈ എം എസും ശങ്കരൻ..
ശങ്കരന്മാരിവർ നന്മ ചൊരിഞ്ഞിട്ടും
നല്ലതു പാടീട്ടും വന്നിട്ടും പോയീട്ടും
ചങ്കരനെന്തിയേടാ....
അവനിപ്പോഴും തെങ്ങേലാ...
ചങ്കരനെന്തിയേടാ...
അവനിപ്പോഴും തെങ്ങേലാ
തെങ്ങിന്റെ മണ്ടേലാ ..
ഈ ബന്ധനമെന്താടാ ..
ഇനി മോചനമെന്നാടാ ..
കള്ളം പറഞ്ഞൂടാ ..
ആ.. ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേര് പറഞ്ഞൂടാ.. നാട്ടാരുടെ നെറ്റി ചുളിഞ്ഞീടും
കള്ളം പറഞ്ഞൂടാ ..
ആ.. ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേര് പറഞ്ഞൂടാ.. നാട്ടാരുടെ നെറ്റി ചുളിഞ്ഞീടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chankarenthiyeda