അരയന്നത്തേരിൽ എഴുന്നള്ളും

അരയന്നത്തേരിൽ എഴുന്നള്ളും റാണീ 
ആനന്ദദായിനീ (2)
നിൻചിരിതൻ സൂനം ചൂടുന്നു വാനം 
നിൻ അരതൻ താളം ചാർത്തുന്നു ഓളം 
നീയെന്റെ പ്രാണനിൽ കുളിരലകൾ നെയ്യുന്ന നേരം 
കാതിൽ ചൊല്ലാം പുതിയൊരു കാര്യം 
അരയന്നത്തേരിൽ എഴുന്നള്ളും റാണീ 
ആനന്ദദായിനീ .. . 

താലമേന്തി നിൽക്കുന്നു പൂവാടികൾ 
വിടരും നിൻ അഴകിന്റെ ഉപമേയമായ് (2)
പകരാൻ ഇനിയും എന്തെല്ലാം
പറയാൻ ഇനിയും എന്തെല്ലാം 
അമൃതണിമൊഴിയേ 
ഒഴുകി നീ അണയൂ എൻ ഭാഗമായ് 
കേൾക്കൂ വീണ്ടും കരളിലെ നാദം 
അരയന്നത്തേരിൽ എഴുന്നള്ളും റാണീ 
ആനന്ദദായിനീ...  

താലവൃന്ദം വീശുന്നു മന്ദാനിലൻ 
പനിനീരിൻ മണമോടെ നിൻവീഥിയിൽ (2)
നുകരാൻ ഇനിയും എന്തെല്ലാം 
അറിയാൻ ഇനിയും എന്തെല്ലാം 
ചഞ്ചലനയനേ 
തഴുകി നീ പടരൂ എൻമേനിയിൽ 
നൽകൂ വീണ്ടും ഉടലിലെ വർണ്ണം

അരയന്നത്തേരിൽ എഴുന്നള്ളും റാണീ 
ആനന്ദദായിനീ (2)
നിൻചിരിതൻ സൂനം ചൂടുന്നു വാനം 
നിൻ അരതൻ താളം ചാർത്തുന്നു ഓളം 
നീയെന്റെ പ്രാണനിൽ കുളിരലകൾ നെയ്യുന്ന നേരം 
കാതിൽ ചൊല്ലാം പുതിയൊരു കാര്യം 
കാതിൽ ചൊല്ലാം പുതിയൊരു കാര്യം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayanna theril

Additional Info

Year: 
1984

അനുബന്ധവർത്തമാനം