തടിയാ പൊടിയാ മടിയാ

തടിയാ പൊടിയാ മടിയാ കൊതിയാ
വന്നോ? 
തെരുവിൽ പുഴുവായ് ഇഴയും
ഇവരെ കണ്ടാലും നാട്ടാരേ
വിശപ്പിൽ എരിയും വയറിൻ വിളികൾ
കേട്ടാലും നാട്ടാരേ 
(തെരുവിൽ. . )

എന്തൊരു നാശം നാടിത്
എച്ചിലു പോലും കിട്ടാതായ്
എന്തൊരു മോശം നാടിത്
ജീവനു വിലയും ഇല്ലാതായ് (2)
(തെരുവിൽ. . )

രൂപയൊന്നിന് നാലായി
നാടു നീളവേ നേതാക്കൾ
വിളമ്പുകയാണവർ നാവാലെ
എല്ലാ൪ക്കും എല്ലാ൪ക്കും
പാൽക്കഞ്ഞി (2)

വോട്ടും വാങ്ങി പോണവരേ
അലയും ഞങ്ങളെ ഓ൪ക്കണമേ (2)
മാവേലി വാണൊരു നാടിത്
ലാലലലാലാ ലാലലലാലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
thadiya podiya madiya

Additional Info

Year: 
1984

അനുബന്ധവർത്തമാനം