വയലിന്നൊരു കല്യാണം
ഓ.........ഓ....... ഓ......
വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം
പുടവഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍
താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ
താളമിട്ടു നൃത്തം ചെയ്യാനോടിവാ
വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം
കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ
കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ട്
കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ
കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ട്
മനയ്ക്കലെ പാടത്തും പാതിരാമണലോരത്തും
കാത്തുനിന്നാ കാഴ്ചകാണാന്‍ നാട്ടുകാര്‍
വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം
ചെമ്പാവിന്‍ കതിര്‍മാലയേന്തി
നിന്റെ കല്യാണച്ചെറുക്കന്‍ വരുന്നേ
തമ്പ്രാന്റെ തറവാട്ടില്‍ വിരുന്നുണ്ട് മയങ്ങണ്ടേ (2)
പയ്യാരം പറയാതെയൊരുങ്ങ് ആ. ..
പയ്യാരം പറയാതെയൊരുങ്ങ്
കുത്തുവിളക്കു കൊളുത്തി മണിമുറ്റമൊരുക്കെടി പെണ്ണേ (2)
നേരമിരുട്ടണു മോഹമുദിക്കണു
മണ്ണിന്‍ നെഞ്ചിലൊരുത്സവമേളം
ഓ.........
മണിമാരന്‍ വന്നല്ലോ മാനസം പൂത്തല്ലോ
പുഞ്ച കൊയ്യാന്‍ നീയും വായോ പൂങ്കാറ്റേ
പുടവഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍
താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ
താളമിട്ടു നൃത്തം ചെയ്യാനോടിവാ
വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം