സിന്ദൂരതിലകം അണിഞ്ഞു വാനം

 

സിന്ദൂരതിലകം അണിഞ്ഞു വാനം
സൗവര്‍ണ്ണ പട്ടു വിരിച്ചു സാഗരം
പ്രകൃതി ഒരനുരാഗ ലഹരിയില്‍ മുഴുകും
അസുലഭ സംഗമ നിമിഷം
 (സിന്ദൂരതിലകം ....)

മോഹനം മധുരം സരസം
സരള പ്രേമഗീതം ഉണരും ഹൃദയം (20
അജ്ഞാതം ഏതോ രാഗവും ആയതില്‍ (2)
അനുപമേ ഞാന്‍ വന്നു ആത്മദാഹം ഉണര്‍ന്നു
 (സിന്ദൂരതിലകം ....)

ശോഭിതം സുഭഗം മൃദുലം
സഖി നിന്‍ സാന്ധ്യ രാഗം അലിയും അധരം (2)
ആരാരും അറിയാതാ മധു നുകരും(2)
അനുപമേ എന്‍ മോഹം അനശ്വരം ഈ നിമിഷം
 (സിന്ദൂരതിലകം ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindoorathilakam Aninju Vaanam