വെണ്മുകിൽ പീലി ചൂടി
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
(വെണ്‍മുകില്‍ പീലി ചൂടി...)
താഴ്പര കാട്ടില്‍ നിന്റെ പാദസ്വരം കേട്ട നേരം
നെഞ്ചിനുള്ളില്‍ മൂകം അതോ രാഗം ഇന്ന് ഉണര്‍ന്നുവല്ലോ
ആത്മാവില്‍ ഏകാന്ത സ്വപ്നങ്ങളാല്‍ നിറമാല ചാര്‍ത്തുന്നു മോഹം
(വെണ്‍മുകില്‍ പീലി ചൂടി...)
പൂമിഴി കോണില്‍ എന്നും നാണവുമായ് നീ വരുമ്പോള്‍
നൊമ്പരങ്ങള്‍ പൂവെയിലില്‍ മഞ്ഞു പോലെ മായുമല്ലോ
ആരോമലേ എന്റെ മാനസത്തില്‍ ഒരു പ്രേമ സംഗീതമായ് നീ
(വെണ്‍മുകില്‍ പീലി ചൂടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Venmukil Peeli Choodi