മേഘങ്ങൾ താഴും ഏകാന്തതീരം

മേഘങ്ങൾ താഴും ഏകാന്തതീരം
നാമിന്നു നിൽക്കുന്ന തീരം
മേഘങ്ങൾ താഴും ഏകാന്തതീരം
നാമിന്നു നിൽക്കുന്ന തീരം
മൗനങ്ങളെല്ലാം വാചാലമാക്കി
നാമൊന്നു ചേരുന്ന നേരം
മേഘങ്ങൾ താഴും ഏകാന്തതീരം
നാമിന്നു നിൽക്കുന്ന തീരം

കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ
കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ
ദാഹം വളർത്തും താരുണ്യമെന്നിൽ
ചൊല്ലാൻ വിലക്കുന്ന കാര്യം
(മേഘങ്ങൾ..)

നാലമ്പലത്തിൽ നാദസ്വരത്തിൽ നാം മുങ്ങിനിൽക്കുന്നതെന്നോ
നാലമ്പലത്തിൽ നാദസ്വരത്തിൽ നാം മുങ്ങിനിൽക്കുന്നതെന്നോ
പൂക്കാത്ത കൊമ്പും പൂവാടചുറ്റി
മഞ്ഞിൽ കുളിയ്ക്കുന്ന മാസം
(മേഘങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Meghangal thazhum