തെന്നലേ തൂമണം തൂകിവാ

തെന്നലേ തൂമണം തൂകിവാ
തെന്നലേ തൂമണം തൂകിവാ 
തിങ്കളേ വീഞ്ഞുമായ്‌ കൂടെവാ 
കന്നിയിളം മേനിയിൽ ഇന്നു നിങ്ങൾ തഴുകും 
അംഗരാഗം കൊണ്ടുവാ 
പൂങ്കുമ്പിളിൽ.....തൂരുരുരു....
കനകതളികയിൽ.....തൂരുരുരു....

ആ....ഹാഹാഹാ.....
കല്ലിൽ പൂത്തുലഞ്ഞു കാളരാത്രികളിൽ ഞാൻ 
കണ്ണിൽ കാമസൂത്രം പീലിവീശിയുണർന്നു 
ശയ്യയിൽ പുളകമേകും വീണപൂവായി ഞാൻ 
പൂമേടയിൽ......തൂരുരുരുരു....
മദനലഹരിയിൽ.....തൂരുരുരുരു..... 
(തെന്നലേ തൂമണം...) 

ആ....ഹാഹാഹാ.....
താനെ ഉരുകിവീഴും മെഴുകുനാളികയായ്‌ ഞാൻ 
ദാഹം ചുണ്ടിലൂറും പാനപാത്രവുമീ ഞാൻ 
എന്റെയീ രാത്രിപോലും അന്യനായ്‌ നൽകി ഞാൻ 
പൂമഞ്ചലിൽ....തൂരുരുരു...
ശയനമുറികളിൽ.....തൂരുരുരു.....
(തെന്നലേ തൂമണം....) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thennale thoomanam

Additional Info

Year: 
1980
Lyrics Genre: 

അനുബന്ധവർത്തമാനം