മിഴിയിലെങ്ങും നീ ചൂടും
മിഴിയിലെങ്ങും നീ ചൂടും നാണം കള്ളനാണം (2)
നിന്നിളം ചൂണ്ടിലൂറും ഗാനം പ്രേമഗാനം
മനസ്സിലെങ്ങോ വേരോടും ദാഹം മാരദാഹം (2)
എന്നുമെൻ നെഞ്ചിലേതോ താളം ജീവതാളം
ആ... ആ... ആ...
മെയ്യിൽ പൂമദഗന്ധം പെയ്യും അനുരാഗമേ വാ
ഉള്ളിൽ തേനല നെയ്യാൻ മുന്നിൽ കൊതിയോടെ വാ
തീരങ്ങളെല്ലാം തേടുന്നു നമ്മേ (2)
വാരിളം പുള്ളിമാനേ വാ വാ ഓടി വാ വാ
മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
നിന്നിളം ചൂണ്ടിലൂറും ഗാനം പ്രേമഗാനം
താനേ പല്ലവിമീട്ടും വീണേ ലയമായ് നീ വാ
ചുണ്ടിൽ ശാരിക പാടും ചിന്തിൻ സ്വരമായ് വാ വാ
വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ
എന്റെയീ വീണ പാടും പാട്ടും പിന്നെ ഞാനും
മിഴിയിലെങ്ങും നീ ചൂടും നാണം കള്ളനാണം
എന്നുമെൻ നെഞ്ചിലേതോ താളം ജീവതാളം
ഗാനം പ്രേമഗാനം ഓ...താളം ജീവതാളം
ഗാനം പ്രേമഗാനം ഓ...താളം ജീവതാളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mizhiyilengum nee choodum
Additional Info
ഗാനശാഖ: