മനസ്സിൻ കവാടം (F)
മ്.... മ്.... മ്..... ഹേ... ഹേ... ഹേ.... ഹോ.... ഹോ....
മനസ്സിൻ കവാടം തുറക്കുന്ന നേരം......
കൊളുത്തുന്നതാരോദാഹ ദീപങ്ങൾ.....
സ്മൃതിപ്പീലിയെല്ലാം വിതിർക്കുന്ന കാലം.....
നിഴൽ ചിത്രമാകും പോയ ജന്മങ്ങൾ......
നിലാച്ചില്ലകൾ ചൂടുമീ പ്രമദാഭിലാഷം...
ഇലത്താരകൾ മൂളുമീ പ്രണയാർദ്രഗീതം.....
മമതകളുടെ മായാഞൊറികളിലൂടെ....തുടിയ്ക്കുന്നൂ ജീവനിൽ..... (മനസ്സിൻ........ ജന്മങ്ങൾ )
അറിഞ്ഞും നാളെയറിയാതേയും നാം..
കൂടുതേടുവാൻ കൂട്ടുചേരുമോ ഇതേ കാനനത്തിൽ
മതിലേഖയായ് മറയുമ്പോഴും.....
ഇന്ദുപൂർണ്ണിമേ നീയുദിയ്ക്കുമോ ഇതേ ശ്യാമവാനിൽ
ഇലച്ചാർത്തിലും ഓർമ്മ മെല്ലെ ചാഞ്ഞുറങ്ങീ....
സുമച്ചെപ്പുകൾ കാറ്റിനെന്തോ ദൂതു നൽകി....
ആത്മാവിൽ നിറയുന്നൂ പ്രമദോൻമാദം........
(മനസ്സിൻ............ ജന്മങ്ങൾ )
ശുഭരാത്രി ചൊല്ലാൻ കഴിയാതെ പോകാം...
ദൂരെ ദൂരെ നാം യാത്രയായിടാം പതംഗങ്ങൾ പോലെ
ദിവസങ്ങളെല്ലാം മുകിൽ ചിത്രമാകാം.....
വിസ്മൃതിയ്ക്കു നാം കാഴ്ചവയ്ക്കുമീ വളപ്പൊട്ടുപോലേ......
കൊടുംകാറ്റിലും നിൻ ഹൃതംഗം പൂത്തുനിൽക്കും.....
മഴക്കാറിലും മാരിവില്ലായ് നീ വിളങ്ങും......
പ്രാണന്റെ തന്ത്രികളിൽ രാഗോൻമാദം......(പല്ലവി)
(മനസ്സിൻ......... ജന്മങ്ങൾ)