അടിതൊട്ടു മുടിയോളം
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
അച്യുതാ ഗോവിന്ദ നന്ദകിശോരാ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
മണിനൂപുരമണിഞ്ഞ മലർക്കാലടിയും
മഞ്ഞമുണ്ടുടുത്തൊരു ജഘനമണ്ഡലവും
നീലമനോഹര മേനിയും തൊഴുന്നേൻ
മാലകളിളകുന്ന വിരിമാറും തൊഴുന്നേൻ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
സൗവർണ്ണകുണ്ഡല ഭൂഷിത കർണ്ണവും
സല്ലീലം വേണുവിനെ ചുംബിക്കും ചുണ്ടും
ഹരിചന്ദനമണിഞ്ഞ നിടിലവും തൊഴുന്നേൻ
കരുണാനിലയമാം മിഴിയും തൊഴുന്നേൻ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
രാസനർത്തനം ചെയ്ത രാഗവിവശയാം
രാധയെ മയക്കിയ...ആ..ആ..ആ......
രാധയെ മയക്കിയ പുഞ്ചിരി തൊഴുന്നേൻ
നിറുകയിൽ ചൂടിയ മയിൽപ്പീലി തൊഴുന്നേൻ
മുരളീധരാ നിന്നെ രാപ്പകൽ തൊഴുന്നേൻ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
അച്യുതാ ഗോവിന്ദ നന്ദകിശോരാ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
adithottu mudiyolam
Additional Info
Year:
1976
ഗാനശാഖ: