മൃഗമദസുഗന്ധ തിലകം
മൃഗമദ സുഗന്ധ തിലകം ചാര്‍ത്തി
മൃണാള മിഴികളിലഞ്ജനമെഴുതി
പുലര്‍വേളയില്‍ നീ അരികില്‍ വരുമ്പോള്‍
പുണരാനെന്നില്‍ അസുരവികാരം
(മൃഗമദ....)
മൃദുല ദലാധാര സീമയിലെന്തേ
മൃദു രുധിരാങ്കിത ദന്തക്ഷതമോ
നിറ മാറിട യുഗളങ്ങളിലെന്തേ
നഖലാളനയുടെ ഹരിചന്തനമോ
(മൃഗമദ....)
അരിയ കപോല തടങ്ങളിലെന്തേ
അരുവിയിന്‍ ഓളമോ അരുണോദയമോ
ഇരുമലര്‍ മിഴികളില്‍ അലയുവതെന്തേ
കരിവണ്ടിണയോ കവിഭാവനയോ
(മൃഗമദ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mrigamada Sugandha Thilakam
Additional Info
ഗാനശാഖ: