കുടജാദ്രിയില്‍ കുട ചൂടുമാ

കുടജാദ്രിയില്‍ കുട ചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ
സാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ
സാന്ദ്രമാണീ പ്രണയം
പ്രിയാ നീ വനികെ വാ
പ്രിയാ നീ വനികെ വാ....

ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു പ്രണയം
പൂത്തൊരാ പൂവിലെ തേന്‍
നുകരുന്നൊരു വണ്ടിന്‍
കുറുമ്പാണ് പ്രണയം
പൂവിനും  സുഖമാണീ പ്രണയം
പൂവിനും സുഖമാണീ പ്രണയം.....
(കുടജാദ്രിയില്‍ കുടചൂടുമാ)

കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
ഈയിളം കുസൃതികള്‍ വികൃതിയായ്
പുണരുമ്പോള്‍ പ്രകൃതി
തന്‍ ചുണ്ടിലും പ്രണയം
പുലരി തന്‍ കണ്ണിലും പ്രണയം
പുലരി തന്‍ കണ്ണിലും പ്രണയം....
(കുടജാദ്രിയില്‍ കുടചൂടുമാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kudajaadriyil kuda chooduma