ചോലമലങ്കാറ്റടിക്കണ്

ചോലമലങ്കാറ്റടിക്കണ്
ജാതിമരം പൂത്തിരിക്കണ്... 
മൂപ്പാ മുറവാ...
കാട്ടുമുളം തേൻ തുളിയ്ക്കണ് 
കാക്കരത്തീം കാത്തിരിക്കണ്...
മൂപ്പാ മുറവാ 
വള്ളിയൂരെ വല്യശമാൻ വരണ മണിയമ്മാ നല്ല- 
വെള്ളരിയ്ക്കാ തേങ്ങാത്താലോം വിളക്കും കൊണ്ടു വാ
ചോലമലങ്കാറ്റടിക്കണ്
ജാതിമരം പൂത്തിരിക്കണ് 
മൂപ്പാ മുറവാ...

ഭൂമിയോളം പുകളേന്തും അരശനല്ലോ സാമീ 
വിത്തുകുത്തി കഞ്ചീം വെയ്‌ക്കെടീ രാക്കരമ്പേ...
മാടക്കരി മല കരഞ്ഞീ കരിയ്ക്കടത്തെടീ മാണീ 
കൂലിമടക്കാടോരത്തേൻ മാനിറച്ചി....
കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ 
വട്ടുരുളീൽ വലിയുരുളീൽ പാലു കൊണ്ടാ...
കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ 
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ...
അട കാടടങ്കീ കോട വന്നേ...
കരിമലമേൽ ഇരുളടഞ്ഞേ....
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര
ചോലമലങ്കാറ്റടിക്കണ്
ജാതിമരം പൂത്തിരിക്കണ് 
മൂപ്പാ മുറവാ...

ഇടിവെട്ട് പൂവറത്തും മാലകെട്ടണം മാമാ 
താമരേടെ താളം കൊട് മാരിമുത്തേ....
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം...
ഉള്ളിൽ കണ്ണിൽ പൂവാലത്തി പോരു പെണ്ണേ...
ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി 
കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ....
ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി 
കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ....
അട മുട്ടുകുത്തി കുമ്പിടെടീ....
പെരിയവരെ ഗൗനിയ്ക്കെടീ....
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cholamalankattadikkanu

Additional Info

Year: 
2000

അനുബന്ധവർത്തമാനം