മേഘരാഗത്തിൽ(F)

മേഘരാഗത്തിൽ ഹിമസൂര്യൻ
ഒരു നേർത്ത കൈത്തിരിയായി 
സാന്ദ്രസന്ധ്യേ നിൻ ഇടനെഞ്ചിൽ
ഒരു പാവം ദ്വാരക തേങ്ങി 
ഒരു ഹരിരാഗമായ് ഒരു ജപസാരമായ് 
എങ്ങോ പറയാതെ പോയ മായക്കണ്ണൻ.....

മേഘരാഗത്തിൽ ഹിമസൂര്യൻ 
ഒരു നേർത്ത കൈത്തിരിയായി

തൂവെളിച്ചം തേടും ഗോപവാടം-
കാത്തിരിപ്പൂ കാണാക്കണ്ണനെ 
കേൾപ്പതില്ലാ നിന്റെ വേണുഗാനം 
കാൽച്ചിലമ്പിൻ മുത്തിൻ മഞ്ജുനാദം 
നിന്റെ ശ്രീവത്സമലിയുന്ന വർണ്ണം 
ഒരു നവരാത്രി ചന്ദ്രന്റെ പുണ്യം 
പാൽവെണ്ണ ഉരുകാതുരുകും 
നിൻ തരളിത മുഖഭാവം 

മേഘരാഗത്തിൽ ഹിമസൂര്യൻ 
ഒരു നേർത്ത കൈത്തിരിയായി 

മഞ്ഞുകൂട്ടിൽ കുറുകും കുഞ്ഞുപ്രാവുകൾ 
നൊമ്പരത്താലൊന്നും മിണ്ടിയില്ല 
കാലിമേയ്ക്കാൻ പാടത്തോടിയെത്തും 
പാഴ്ക്കിടാങ്ങൾ പാട്ടുപാടിയില്ലാ 
നിന്റെ ചൂടാർന്ന തുടുനെറ്റിമേലെ 
പുലർമഞ്ഞായ് തലോടുന്നു തിങ്കൾ 
കാറ്റിന്റെ വിരലാൽ തഴുകാം 
നീ മലരിതൾ മിഴി തുറക്കൂ.....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
MEGHARAAGATHIL

Additional Info

Year: 
2000

അനുബന്ധവർത്തമാനം